നിർണായക ഇടപെടൽ: മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ വിദഗ്ധ സമിതി വേണം'; ബദൽ മാർഗം പരിശോധിക്കും, ഉത്തരവുമായി സുപ്രീം കോടതി,

ന്യൂഡൽഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ഡൽഹി എയിംസിന് കോടതി നിർദേശം നൽകി.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് ഈ സമതി പഠനം നടത്തണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മലയാളി ഡോക്ടർ എസ്.ഗണപതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. നിലവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഇപ്പോൾ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളിൽ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഒരു രോഗിയുടെ ശരീര പരിശോധന നടത്താതെ തന്നെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അവയവദാനത്തിന് സമ്മതം നൽകിയാൽ ആശുപത്രി ബില്ലുകൾ ഒഴിവാക്കി മൃതദേഹം വീട്ടിലെത്തിച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ കുടുംബത്തിന് വാഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഒരു രോഗിക്ക് മസ്തിഷ്ക മരണം സംഭവിച്ചാൽ അവയവം മാറ്റി വെക്കാൻ ഒരുങ്ങുമ്പോൾ കൃത്യമായ രേഖകൾ വേണമെന്നും ഡോക്ടർ കോടതിയിൽ വാദിച്ചു.

നിലവിലെ ടെസ്റ്റിന് പകരമായി ബ്രെയിൻ ആൻജിയോഗ്രാം (Brain Angiogram), ഇഇജി (EEG) പോലുള്ള പരിശോധനകൾ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് വിഷയത്തിൽ പഠനം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ 3 മുതൽ 5 വരെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠനം നടത്തണം. സമിതിയുടെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !