'പ്രേക്ഷകഹൃദയം കീഴടക്കിയ താരജോഡികൾ: അടുത്ത സ്റ്റോപ്പ്, ദൈവത്തിന്റെ സ്വന്തം നാട്,., ഷൂട്ടിംഗിനായി കേരളത്തിലേക്ക് വിമാനം കയറി അക്ഷയ് കുമാറും വിദ്യ ബാലനും; വീഡിയോ ,,

കൊച്ചി: എന്നും ബോളിവുഡിന് ഏറെയിഷ്ടമുള്ള പ്രിയ താരജോഡികളാണ് അക്ഷയ് കുമാറും വിദ്യാ ബാലനും. തങ്ങളുടെ മികച്ച അഭിനയം കൊണ്ടു മാത്രം പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുള്ള ഈ താരങ്ങളുടെ സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്.

ഇവര്‍ ഒരുമിച്ചെത്തിയ സിനിമകള്‍ എന്നും ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയിവര്‍ ഒന്നിക്കുന്നത് അനീസ് ബസ്മി ചിത്രത്തിന് വേണ്ടിയാണ്. പല ലൊക്കേഷനുകള്‍ക്കുമവസാനം രണ്ടാളും കൂടി കേരളത്തിലെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ താനും വിദ്യ ബാലനും കേരളത്തിലെത്തി എന്നറിയിക്കുകയാണ് അക്ഷയ് കുമാര്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറില്‍ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറയൂർ ലൊക്കേഷനിലാണ് നാലുദിവസത്തെ ഷൂട്ടിന് ഇവരെത്തിയത്. വിദ്യ ബാലന്റെ കൈയില്‍ പിടിച്ച്‌ ഫ്ലൈറ്റിന്റെ അടുത്തേക്ക് നടക്കുന്നതും വിദ്യയെ കൈപിടിച്ച്‌ വിമാനത്തിലേക്ക് അക്ഷയ് കയറ്റുന്നതും വീഡിയോയില്‍ കാണാം.

''അടുത്ത സ്റ്റോപ്പ് ദൈവത്തിന്റെ സ്വന്തം നാട്... മാജിക്കല്‍ കേരളം...

അനീസ് ബസ്മിയുടെ അടുത്ത ചിത്രം, വിദ്യാബാലനൊപ്പമുള്ള എന്റെ നാലാമത്തെ ചിത്രമാണ. നമ്മുടെ ഈ കൂട്ടുകെട്ടിന്റെ ഭാഗ്യമായി ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...' എന്നാണ് അക്ഷയ് കുമാര്‍ വീഡിയോ പങ്കിട്ട് കുറിച്ചത്. വിദ്യാബാലനുമായി കൊളബ് ചെയ്തുകൊണ്ടാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 വീഡിയോയില്‍ ഇരുവരും കൈപിടിച്ച്‌ നടന്നുവരുന്നത് കാണാം. പിന്നീട് ആദ്യം വിദ്യാബാലൻ വിമാനത്തിലേക്ക് കയറുന്നതും, പിന്നാലെ അക്ഷയ് കുമാര്‍ കയറുന്നതും വീഡിയോയില്‍ കാണാം. ശേഷം മറ്റൊരു വിമാനം ആകാശത്തേക്ക് പറന്നുയരുന്നതും ദൃശ്യങ്ങളിലുണ്ട്.

ആനച്ചാലിലെ താജ് ഹോട്ടലിലാണ് ഇവരുടെ താമസം. നെടുമ്പാശേരിയില്‍നിന്നു ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാറും വിദ്യയും ആനച്ചാലിലെത്തിയത്. നിരവധി ആരാധകര്‍ അക്ഷയ് കുമാറിനെയും വിദ്യയെയും കേരളത്തിലേക്ക് ക്ഷണിച്ചും രണ്ടുപേരുടെയും സിനിമയ്ക്ക് ആശംസകളറിയിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.

ഹേയ് ബേബി, ഭൂല്‍ ഭുലൈയ്യ, മിഷൻ മംഗള്‍ എന്നീ ചിത്രങ്ങളിലാണ് വിദ്യാ ബാലനും അക്ഷയ് കുമാറും ഒരുമിച്ച്‌ അഭിനയിച്ചത്. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് സംവിധായകൻ അനീസ് ബസ്മിയുമായി വീണ്ടും ഒന്നിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിങ് ഈസ് കിങ്, വെല്‍കം, താങ്ക് യൂ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ക്കായി ഇരുവരും മുമ്പ് ഒന്നിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !