ബീഹാർ : ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കാൻ തയ്യാറായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇറങ്ങാൻ നിർബന്ധിച്ചു, പക്ഷേ...
ചരക്ക് തീവണ്ടി ബീഹാറിലെ ദർഭംഗി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ചരക്ക് തീവണ്ടിക്ക് മുകളില്‍ അജ്ഞാതനായ ഒരു യുവാവ് ഇരിക്കുന്നതായി കണ്ടപ്പോഴാണ് സംഭവം. പിന്നാലെ ആ സമയം സ്റ്റേഷനിലുണ്ടായിരുന്നവർ യുവാവിനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ ചിലർ ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈലുകളില്‍ ചിത്രീകരിച്ചു.
തീപ്പൊരി, പിന്നാലെ സ്ഫോടനാത്മക ശബ്ദം
ഈ സമയം വലിയൊരു തീപ്പൊരിയും സ്ഫോടനം പോലെ ശബ്ദവും ഉയർന്നു. പിന്നാലെ ഉയർന്ന പുക അടങ്ങിയപ്പോള്‍ യുവാവ് അനക്കമില്ലാതെ ഗുഡ്സ് ട്രെയിനിന്‍റെ ബോഗിക്ക് മുകളില്‍ വീണ് കിടക്കുന്നതും കാണാം. ഈ സമയം സമീപത്ത് നിന്നവർ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുരുതരമായ വൈദ്യുതാഘാതമേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു, സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. നിരവധി പേർ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മറ്റ് ചിലർ യുവാവിന് മാനസികമായി അസ്വസ്ഥത ഉള്ളതായി സംശയം പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യൻ റെയിവേയില്‍ നിന്നും സംഭവത്തില്‍ ഔദ്ധ്യോഗിക പ്രതികരണങ്ങളൊന്നും ഉയർന്നില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.