വോട്ടര്‍പട്ടിക വിവാദം: ബംഗാളിൽ 34 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാൻ അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി,

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഇത്തരം നടപടികള്‍ അപ്പീല്‍ ട്രൈബ്യൂണലുകളെ അമിതമായി സമ്മർദ്ദത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

34 ലക്ഷത്തോളം വരുന്ന യഥാർത്ഥ വോട്ടർമാർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അവസരം നല്‍കണമെന്നും, ഒരു സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കല്യാണ്‍ ബാനർജി സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു.

ഏപ്രില്‍ 11 വരെയുള്ള കണക്കനുസരിച്ച്‌, വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 34,35,174 അപ്പീലുകളാണ് പശ്ചിമ ബംഗാളില്‍ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തിരക്കിട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് പിഴവുകള്‍ക്ക് കാരണമാകുമെന്നും ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വോട്ടവകാശവും വോട്ടർ പട്ടിക പുതുക്കുന്നതിലെ കൃത്യതയും തമ്മില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല നിരീക്ഷിച്ചു. അപ്പീലുകളില്‍ തീർപ്പാക്കുന്ന മുറക്ക് ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ പട്ടികയില്‍ മാറ്റം വരുത്തണമെന്നും ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം ഉപയോഗിക്കാമെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക മരവിപ്പിക്കുന്നത് പ്രത്യേക നിയമങ്ങള്‍ക്കനുസരിച്ചാണെന്നും, അവസാന നിമിഷം അതില്‍ ഇടപെടുന്നത് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !