വീണ്ടും യുദ്ധം?:ചർച്ചകൾ പരാജയം, ഇറാൻ തീരത്ത് യുഎസ് ആക്രമണ കപ്പൽ വിന്യസിച്ചു; പുതിയ നീക്കവുമായി, അമേരിക്ക,

ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു.

ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു.

ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഒരേ പോലെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും ‌സൈന്യം വ്യക്തമാക്കി.

എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങൾ. ഹെലികോപ്റ്റർ അടക്കം ഉൾക്കൊള്ളാൻ കഴിവുള്ള കപ്പലാണ് യുഎസ്എസ് ട്രിപ്പോളി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ഈ കപ്പലുകൾക്ക് കഴിയും.


അതേ സമയം, ചർച്ചകൾ തുടരണം എന്ന നിലപാടാണ് വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു പാകിസ്ഥാനിൽ നടന്ന യുഎസ് - ഇറാൻ ചർച്ച പരാജയപ്പെട്ടിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !