അനന്തമായി നീളുന്ന അന്വേഷണം: പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍: ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം; ചെങ്കുത്തായ ഇറക്കത്തിലും പാറക്കെട്ടിലും പരിശോധന;

അനന്തമായി നീളുന്ന അന്വേഷണം: പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍: ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം; ചെങ്കുത്തായ ഇറക്കത്തിലും പാറക്കെട്ടിലും പരിശോധന;

പാലക്കാട്: കർണാടകത്തിലെ ചിക്കമഗളൂരുവില്‍ പാലക്കാട് സ്വദേശിയായ 14 കാരി ശ്രീനന്ദയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ സംഘം വിപുലീകരിച്ചു.

ബാബു ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. 

100 പേർ അടങ്ങുന്ന സംഘമാണ് ശ്രീനന്ദക്കായി തിരച്ചില്‍ നടത്തുന്നത്. പാറക്കെട്ടുകള്‍ക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുകയാണ്. പരിശോധനാ ദൃശ്യങ്ങള്‍  മാധ്യമങ്ങൾക്ക് ലഭിച്ചു.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ആണ് തെരച്ചില്‍ പുരോഗമിക്കുന്നത്. പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉള്‍പ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമല്‍ ട്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടത്തിന് കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ രാത്രി വൈകി വരെ കൊക്കകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല.

പ്രദേശത്ത് വന്നു പോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !