മാർ സ്ലീവാ മെഡിസിറ്റിയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും സംയുക്തമായി നടത്തുന്ന സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

പാലാ . മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ്  കേരളയും,പാലാ എസ്.എം.വൈ.എംഉം  ചേർന്ന്  'സമഗ്രം' മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തപ്പെടും.

പഴകിയതും,തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും, വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാംപിൽ പരിശോധനയുണ്ടാകും.

ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ , മാനസിക വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ , തലവേദന, ട്രൈജമിനൽ ന്യൂറാൾജിയ തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമാകും. 

ക്യാംപിൽ പങ്കെടുക്കുന്ന 50 പേർക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുന്നതിനുള്ള ടെസ്റ്റ് സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ 28 നു വൈകിട്ട് 5 മണിക്കു മുൻപായി റജിസ്റ്റർ ചെയ്യണം. 

ഫോൺ നമ്പർ-   81569 57133, 6282329193, 8943233791. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ദിവസം ഒരുക്കുന്ന എസ്.എം.വൈ.എം ൻ്റെ ഹെൽപ്‌ഡെസ്‌ക് വഴിയും ക്യാമ്പിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !