പുനലൂർ: ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കിടെ നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി അയല്‍വാസിയായ യുവതിയുടെ മരണം.
പുനലൂർ അഷ്ടമംഗലം അതുല്യ ഭവനില്‍ അജി-രാജി ദമ്പതികളുടെ മകള്‍ അതുല്യ അജിയുടെ (16) സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് അയല്‍വാസി എസ്. കവിത (38) കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞദിവസം അതുല്യയുടെ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്കിടെയായിരുന്നു ഈ ദാരുണ സംഭവം.പുനലൂരിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അതുല്യയുടെ മാതാവ് രാജിയെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് കവിത അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിരഞ്ജന, നീരജ് എന്നിവരാണ് കവിതയുടെ മക്കള്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.