മംഗല്യ സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം: ശാരീരിക അസ്വാസ്ഥ്യം, വിവാഹ ദിനത്തിൽ വരന് ദാരുണാന്ത്യം,

കൊച്ചി: വിവാഹ നടക്കേണ്ട ദിവസത്തിൽ വരൻ ആശുപത്രിയിൽ വച്ച് മരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി ജോണാണ് (32) മരിച്ചത്. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.

വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകീട്ട് നടന്നിരുന്നു. അതിനിടെ ജസ്റ്റിൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആശുപത്രിയിൽ ആയതോടെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ നേരത്തെ കരൾ രോ​ഗത്തിനു ചികിത്സ തേടിയതായി വിവരമുണ്ട്. സംസ്കാര ചടങ്ങുകൾ നാളെ വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ചാത്താരി വിളങ്ങാട്ടിൽ ജോണിന്റേയും (സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) എൽസമ്മയുടേയും മകനാണ്. സ​ഹോദരി: ജിനു മരിയ (ഓസ്ട്രേലിയ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !