ഗുരുഗ്രാം: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ബിഹാർ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വയസ്സ് തികയാൻ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയ ശേഷം ഫരീദാബാദിലെ 'ബുധിയ നാല' എന്ന അഴുക്കുചാലില്‍ തള്ളിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ അഴുക്കുചാലിന് മുകളിലൂടെയുള്ള താത്കാലിക പാതയിലൂടെ പോയ രണ്ട് സ്കൂള്‍ കുട്ടികളാണ് അഴുക്കുചാലിലെ ഇരുമ്പ് വലയില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടികള്‍ ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവില്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ആദ്യം കുഞ്ഞിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹം എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ ടെക്നിക്കല്‍ ഇൻവെസ്റ്റിഗേഷൻ വഴി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.ബിഹാറിലെ മധുബനി സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്രനിർമ്മാണ ശാലയിലും ഭർത്താവ് വെല്‍ഡറായും ജോലി ചെയ്യുകയാണ്. ഇവർക്ക് നാല് ആണ്‍മക്കളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. യുവതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കൃത്യം നടന്ന രീതിയെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.