മതാചാരങ്ങളില്‍ തീർപ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ല: ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും,

ന്യൂഡൽഹി:  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മൌലികാവകാശവും മത സ്വാതന്ത്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്. കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സുപ്രീംകോടതിയില്‍ ശബരിമല ക്കേസില്‍ വാദം നടക്കാൻ പോകുകയാണ്. 

ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നേതൃത്വം നല്‍കും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.നാളെ മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം. 

യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും.ശബരിമലയില്‍ യുവതികളെ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതി പ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്.

യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച്‌ അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്.യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡും വാദങ്ങള്‍ സമർപ്പിച്ചത്. മതാചാരങ്ങളില്‍ തീർപ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാൻ പോകുന്നത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണെമെന്ന ആവശ്യത്തിലാണ് കേന്ദ്രം ഇക്കാര്യം ഉന്നയിക്കുക


ശബരിമലയില്‍ യുവതിപ്രവേശന വിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലെ യുവതിപ്രവേശനം പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയില്‍ ഉയരുന്ന വിഷയങ്ങള്‍ എന്നിവ ഒമ്ബതംഗ ബഞ്ച് പരിശോധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !