കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി.
സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും നിരവധി പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ബിജെപിയുടെ ബട്ടണ്‍ ടേപ്പ് ഒട്ടിച്ച് മറച്ചതായി ബിജെപി ആരോപിച്ചു. ക്രമക്കേട് നടന്ന മണ്ഡലങ്ങളില്‍ റീ പോളിങ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.എന്നാല്‍ ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ഇത് തെരഞ്ഞടുപ്പ് കമ്മീഷന്റെ പരാജയമാണ് കാണിക്കുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും റീ പോളിങ് വേണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഇവിഎം ടേപ്പ് കൊണ്ട് മറിച്ച ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം, ഇവിഎമ്മില്‍ ബിജെപിയുടെ ചിഹ്നത്തില്‍ ടേപ്പ് ഒട്ടിച്ചത് യാഥാര്‍ഥ്യമെങ്കില്‍ റീ പോളിങ് നടത്തുമെന്ന് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചുരണ്ടാംഘട്ട വോട്ടെടുപ്പില്‍ 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര് വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.
കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.