ആലപ്പുഴ: കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെയാണ് ചാക്കോച്ചൻ കഥാപത്രങ്ങളുടെ ട്രാക്ക് മാറ്റി പിടിച്ചത്.
ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ നിന്ന് മാറി സീരിയസ് റോളുകളും വ്യത്യസ്തത നിറഞ്ഞ വേഷങ്ങളും ചെയ്തതോടു കൂടി നടനെ ജനങ്ങള്‍ അത്രയേറെ സ്വീകരിച്ചു. ഇപ്പോഴിതാ ഈ ട്രാൻഫോർമേഷനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്. സ്ഥിരമായി ഒരുപോലുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ തനിക്കും പ്രേക്ഷകർക്കും ഒരുപോലെ ബോറടിച്ചെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു. പേർളി മാണിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ചില കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തത് ഓര്‍ഗാനിക്കായി സംഭവിച്ച മാറ്റം കാരണമാണ്. പക്ഷേ, അതില്‍ കുറച്ചധികം എഫര്‍ട്ടിടേണ്ടി വന്നിട്ടുണ്ട്. കാരണം, 2017ന് മുമ്പ് ഞാന്‍ ചെയ്ത സിനിമകള്‍ നോക്കിയാല്‍ അതിലെല്ലാം എന്ന പ്രസന്റ് ചെയ്തത് ഒരേ രീതിയിലാണ്. അങ്ങനെയേ എന്നെ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. ഒരേ അപ്പിയറന്‍സും ഒരേ ഗെറ്റപ്പുമായിരുന്നു ആ സമയത്ത്. കഥാപാത്രങ്ങളെ നോക്കിയാല്‍ എല്ലാത്തിനും റൊമാന്റിക് ഷെയ്ഡുമുണ്ട്.2020ന് ശേഷം ഞാന്‍ ചെയ്ത സിനിമകളെല്ലാം നോക്കിയാല്‍ അതില്‍ ഒരു സ്ലോ ആയിട്ടുള്ളതും സ്റ്റെഡിയായിട്ടുള്ളതുമായ ഒരു പ്രോസസ്സുണ്ട്. 2020ന് ശേഷം പെട്ടെന്നുണ്ടായ മാറ്റമല്ല. ഒരുപാട് പരീക്ഷണങ്ങളും പരാജയങ്ങളുമെല്ലാം അതിലുണ്ടായിട്ടുണ്ട്. അല്ലാതെ ഒറ്റരാത്രി കൊണ്ട് മാറിക്കളയാമെന്ന് തീരുമാനിച്ചതല്ല.
ആളുകള്‍ക്ക് പഴയ ചാക്കോച്ചനെയാണ് ഇഷ്ടമെന്നും അത്തരം റോളുകള്‍ ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്. പക്ഷേ, ഒരുകാലത്ത് സ്ഥിരമായി ഒരുപോലുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക് ഒരുഘട്ടത്തില്‍ ബോറടിച്ചുതുടങ്ങി. പ്രേക്ഷകര്‍ക്കും ആ ബോറടി തോന്നിതുടങ്ങിയപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു. അവിടുന്നാണ് ട്രാക്ക് മാറിത്തുടങ്ങിയത്,' കുഞ്ചാക്കോ ബോബന് പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.