എല്ലാം മറയ്ക്കാൻ വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ലേ? രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ്,

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തോട് അടുത്തിരിക്കെ, സിപിഎമ്മിലെ സമീപകാല പ്രവണതകളെ രൂക്ഷമായി വിമർശിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വികസനം എന്ന മുദ്രാവാക്യം ഉയർത്തി. കുടുംബ വാഴ്ചയ്ക്കും പാർട്ടിനയങ്ങളുടെ ബലികഴിക്കലിനും അഴിമതിക്കും മുകളിൽ ന്യായീകരണ മറ തീർക്കുകയാണ്.

ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതു കൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുകയാണെന്നും മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നു.

എല്ലാ സംഘടന -രാഷ്ട്രീയ വ്യതിയാനങ്ങൾക്കും മുകളിൽ വികസനം എന്ന മറകൊണ്ട് മൂടുന്നു. ഇരുപത്താഞ്ചാമത്തെ വയസിൽ എംഎൽഎയും പാർട്ടി ഉയർന്ന നേതാവുമായ ഒരാൾ എൺപത്തിരണ്ടാം വയസിലും എം എൽ എ ആയി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകുന്നു. 

പുതിയ തലമുറയെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നല്കാതെ കർമ്മശേഷിയെ മുഴുവൻ അടിമത്തത്തിൻ്റെ വിലാപങ്ങളിൽ മുക്കിയ നേതാവാണ് പിണറായി വിജയൻ. പിണറായിസ്റ്റ് സ്കൂളിൽ പഠിച്ച ചില പുതിയ തലമുറ നേതാക്കളും ഇതേ ഏകാധിപത്യ സ്വഭാവത്തിൻ്റെ വക്താക്കളായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കപ്പെടുന്നു.

പൊതുവെ കമ്മ്യൂണിസ്റ്റുകാർ അവരുടെ ഭാര്യ, മക്കൾ , ബന്ധുമിത്രാദികൾ എന്നിവരെ തങ്ങളുടെ പൊതുജീവിതത്തിൽ ഏതെങ്കിലും തരത്തിൽ പ്രദശിപ്പിക്കുന്ന രീതി മുമ്പുണ്ടാകാത്തതായിരുന്നു. തികഞ്ഞ വലതുപക്ഷവത്കരണത്തിൻ്റെ ശൈലിയിലേക്ക് സിപിഎം മാറിയിരിക്കുന്നു. ക്ലിഫ് ഹൗസിലെ പുതിയ ബന്ധുക്കാരൻ വളരെ വേഗത്തിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനകേന്ദ്രമായി. ഈ തുടർച്ചയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വവുമെന്നും മനു തോമസ് മറ്റൊരു കുറിപ്പിൽ വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്:

എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ…കേരളത്തിലെ പശ്ചാത്തല -സാമൂഹ്യ സുരക്ഷ - വിദ്യാദ്യാസ മേഖലയിലെ വികാസം പടിപടിയായി മുന്നേറ്റമുണ്ടാക്കിയിട്ടുള്ള ഒന്നാണ്ഇതിൽ ഇടതുപക്ഷത്തിൻ്റെ റോൾ ആർക്കും തർക്കമില്ലാത്തതുമാണ്.

പക്ഷെ കഴിഞ്ഞ പത്തുവർഷത്തിൻ്റെ വികസനത്തെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട് , ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതുകൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുന്നു ഇത് മേൽപറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മറുപടിയായി

മേൽപറഞ്ഞ കുടുംബ വാഴ്ചയ്ക്കും പാർട്ടിനയങ്ങളുടെ ബലികഴിക്കലിനും അഴിമതിക്കും മുകളിൽ ന്യായികരണമായി പാർട്ടിയുടെ അണികളോട് നേതൃത്വം പറയുന്നത് അല്ലെങ്കിൽ കേരളത്തിലെ ജനങ്ങളോട് പാർട്ടിനേതൃത്വവും മുഖ്യമന്ത്രിയും പറഞ്ഞു കൊണ്ടിരിക്കുന്നത് ഒറ്റകാര്യം മാത്രമാണ് ..." ഇവിടെ വികസനം നടക്കുന്നില്ലെ . .. ?കേരളം മാറുന്നത് നിങ്ങൾ കാണുന്നില്ലെ. ..?"

എല്ലാ സംഘടന ~രാഷ്ട്രീയ വ്യതിയാനങ്ങൾക്കും മുകളിൽ വികസനം എന്ന മറകൊണ്ട് മൂടുന്നു പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല : എന്ന വാഴ്‌ത്തുപാട്ടുകാരുടെ മുദ്രാവാക്യം

ഇരുപത്താഞ്ചാമത്തെ വയസിൽ എം.എൽ എ. യും പാർട്ടി ഉയർന്ന നേതാവുമായ ഒരാൾ എൺപത്തിരണ്ടാം വയസിലും എം. എൽ എ ആയി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകുന്നു.

പുതിയ തലമുറയെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നല്കാതെ കർമ്മശേഷിയെ മുഴുവൻ അടിമത്തത്തിൻ്റെ വിലാപങ്ങളിൽ മുക്കിയ നേതാവാണ് പിണറായി എന്ന് പറയേണ്ടിവരും

പാർട്ടിയിലും അല്ലാതെയും ഒരാളെയും പിണറായി വിജയൻ എന്ന നേതാവ് തന്നോടോപ്പം വളരാൻ അനുവദിക്കാറില്ല _ പിണറായിയ്ക്ക് ശേഷം ആര് എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട് പുതിയ തലമുറയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യവും അഭിപ്രായ സ്വാന്തന്ത്ര്യവും കൊടുത്തിരുന്നു എങ്കിൽ പത്ത് പിണറായിമാർ ഉണ്ടാകുമായിരിരുന്നു.

 പക്ഷെ അതുണ്ടായില്ല , ഇ എം എസും ,എ. കെ.ജിയും , നായനാരും , വി.എസും ഗരിയമ്മയും . ഇ. ബാലാനന്ദനും ഉള്ള കാലത്തുതന്നെയാണ് പിണറായി നേതാവായി പരിണമിച്ചത് ,പക്ഷെ പിണറായിയുടെ കാലത്ത് തലയെടുപ്പുള്ള നേതാക്കൾ പിണറായി വിജയനല്ലാതെ മറ്റാരുമില്ലാതായിരിക്കുന്നു.

ആരുടെ കഴിവും പരീക്ഷിക്കാൻ ഒരു തവണ പോലും പിണറായി തയ്യാറായില്ല. പിണറായിസ്റ്റ് സ്കൂളിൽ പഠിച്ച ചില പുതിയ തലമുറ നേതാക്കളും ഇതേ ഏകാധിപത്യ സ്വഭാവത്തിൻ്റെ വക്താക്കളായി പരിവർത്തനം ചെയ്യപെട്ടുകൊണ്ടിരിക്കപ്പെടുന്നു.

കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞാണെങ്കിലും മുഖ്യമന്ത്രിയാകാൻ യോഗ്യർ എന്ന് അവർ തന്നെ അവകാശപ്പെടുന്ന മൂന്നോ നാലോ ആളുകൾ ഉള്ളപ്പോൾ ഇടതുപക്ഷത്തെ നയിക്കുന്ന സി. പി.ഐ എമ്മിൽ ഇന്നും നാളെയും ആ.. സ്ഥാനത്തേക്ക് പരിഗണിക്കാൻ ഒറ്റപേര് മാത്രമെ ഉള്ളു അത് 82 കഴിഞ്ഞ പിണറായി വിജയൻ മാത്രമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !