വെല്ലിംഗ്ടണിൽ വാഹനാപകടം: കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം,

വെല്ലിംഗ്ടൺ:  തിങ്കളാഴ്ച രാത്രി നോർത്ത് ഐലൻഡിലെ വെല്ലിംഗ്ടണിൽ നിന്ന് ടൗറംഗയിലേക്ക് പോയ മൂന്നു പഞ്ചാബി സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ  മരണമടഞ്ഞു.

രാത്രി 11.50 ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. മനാവതു-വാംഗാനുയി മേഖലയിലെ "വൈയൂരു" എന്ന സ്ഥലത്തിന് സമീപം സ്റ്റേറ്റ് ഹൈവേ 1-ലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടാങ്കർ ലോറിയുടെ ഡ്രൈവർ നേരിയ പരിക്കുകളോടെ ചികിത്സ തേടി.
മഞ്ജീന്ദർ സിംഗ്", "സന്ദീപ് സിംഗ്", "വരീന്ദർപാൽ സിംഗ്" എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് "ദി ഇന്ത്യൻ വീക്കെൻഡർ" മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും സുഹൃത്തുക്കളായിരുന്നു, ഒരുമിച്ചാണ് ഇവർ ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ വർക്ക് വിസയിലായിരുന്നു ഇവർ.
ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിലെ സെന്റർ ലൈൻ മറികടന്നതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ട "മഞ്ജീന്ദർ സിങ്ങിന്" ഭാര്യയും 3 ഉം 7 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. "സന്ദീപ് സിംഗിന്റെ" ഭാര്യയും കുട്ടിയും ഇന്ത്യയിലാണ്. "വരീന്ദർപാൽ സിംഗ്" അവിവാഹിതനാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !