വേദനാകരമായ യാദൃശ്ചികത: ഭാര്യയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭർത്താവും യാത്രയായി, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി യുവാവിൻ്റെ വിയോഗം,

റിയാദ്: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ജുബൈലിലെ മലയാളി ബിസിനസുകാരൻ ശ്രീകുമാർ നായർ (40) മരിച്ചു. അവധിക്ക് നാട്ടിലെത്തി ദിവസങ്ങള്‍ക്കകം സംഭവിച്ച ഈ വിയോഗം ഒരു വലിയ നൊമ്പരമായി മാറുകയാണ്.

കൃത്യം ഒരു വർഷം മുൻപ് ഇതേ കാലയളവിലായിരുന്നു ശ്രീകുമാറിന്റെ ഭാര്യ ശ്രീലക്ഷ്മി ജുബൈലില്‍ വെച്ച്‌ മരിച്ചത്. ഭാര്യയുടെ മരണത്തിെന്റെ ഒന്നാം വാർഷിക ദിനത്തില്‍ തന്നെ ശ്രീകുമാറിനെയും മരണം തട്ടിയെടുത്തു എന്നത് വേദനാകരമായ യാദൃശ്ചികതയായി.

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയായ ശ്രീകുമാർ. ജുബൈലിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നവോദയ കുടുംബവേദി ജുബൈല്‍ ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. കഴിഞ്ഞ ദിവസമാണ് മകള്‍ ദേവികയ്ക്കൊപ്പം അദ്ദേഹം നാട്ടിലെത്തിയത്.

ഒരു വർഷം മുമ്പ് ജുബൈല്‍ അല്‍ മന ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവേയാണ് ഭാര്യ ശ്രീലക്ഷ്മി ഹൃദയാഘാതം മൂലം മരിച്ചത്. ശ്രീലക്ഷ്മിയുടെ ഒന്നാം ചരമവാർഷിക ചടങ്ങുകള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറെടുക്കവെയാണ് കുടുംബത്തെ തളർത്തിക്കൊണ്ട് ശ്രീകുമാറിെന്റെ വിയോഗ വാർത്തയും എത്തുന്നത്.
മാതാപിതാക്കള്‍: രാജൻ നായർ, ശാന്ത. മകള്‍: ദേവിക (ജുബൈല്‍ ഇൻറർനാഷണല്‍ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി). ശ്രീകുമാറിെന്റെ ആകസ്മിക വിയോഗത്തില്‍ ജുബൈലിലെ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !