ഞെട്ടിക്കുന്ന സംഭവം: സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി വയോധികൻ ബാങ്കിലെത്തി,, ഒടുവിൽ സംഭവിച്ചത്,

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ രേഖകള്‍ക്ക് പകരം അസ്ഥികൂടവുമായി വയോധികൻ ബാങ്കിലെത്തിയ സംഭവം ഒഡീഷയില്‍ റിപ്പോർട്ട് ചെയ്തു.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മാലിപോസി ഗ്രാമീണ്‍ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഡയാനലി സ്വദേശിയായ ജീതു മുണ്ട (50) ആണ് തൻ്റെ മരിച്ച സഹോദരി കല്‍റ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

രേഖകള്‍ വില്ലനായി

2026 ജനുവരി 26-നാണ് ജീതു മുണ്ടിൻ്റെ സഹോദരി കല്‍റ മുണ്ട മരിച്ചത്. അവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപ പിൻവലിക്കാനായി ജീതു മുണ്ട് പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും ഹാജരാക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

നിരക്ഷരനും പാവപ്പെട്ട ഗോത്രവർഗക്കാരനുമായ ജീതുവിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സഹോദരി മരിച്ചുവെന്ന് തെളിയിക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെ ശവക്കല്ലറ തുറന്ന് അസ്ഥികൂടം പുറത്തെടുത്ത് ബാങ്കില്‍ എത്തിക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പോലീസ് ഇടപെടല്‍

ബാങ്കില്‍ അസ്ഥികൂടവുമായി വയോധികൻ എത്തിയത് വലിയ പരിഭ്രാന്തിക്ക് കാരണമായി. പോലീസ് റിപ്പോർട്ടുകള്‍ പ്രകാരം, വിവരമറിഞ്ഞെത്തിയ പടാന പോലീസ് ഇടപെട്ടാണ് ബാങ്കിലെ സാഹചര്യം ശാന്തമാക്കിയത്.

ഗോത്രവർഗക്കാരനായ ജീതു മുണ്ടിന് ആവശ്യമായ നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിച്ചു നല്‍കുന്നതില്‍ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയതായി പോലീസ് പറഞ്ഞു. തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിക്കാൻ പോലീസ് സഹായം നല്‍കി. ജീതു മുണ്ടിന് അർഹമായ പണം ഉടൻ നല്‍കാൻ അധികൃതർ ബാങ്കിന് നിർദേശം നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !