എക്സ്പ്രസ് വേയില്‍ വൻ അപകടം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കുട്ടിയടക്കം അഞ്ച് പേർ വെന്തുമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ,

ജയ്പൂർ: ദില്ലി - മുംബൈ എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് മരണം. രാജസ്ഥാനിലെ അല്‍വാറിലാണ് അപകടമുണ്ടായത്.മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

അഗ്നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി പറഞ്ഞു.

സിഎൻജി വാഹനമായതിനാല്‍ തീ വേഗത്തില്‍ പടർന്നു. പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം യാത്രക്കാർ ഉള്ളില്‍ അകപ്പെട്ടു. വാഹനത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തതെന്നും തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല.


കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !