തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് എംഎല്‍എ: മാസത്തില്‍ ഒരിക്കല്‍ മണ്ഡലത്തിലെത്തും, വിജയിന്‍റെ 'വിചിത്ര' പ്രഖ്യാപനം കേട്ട്, കയ്യടിച്ച്‌ ടിവികെ പ്രവര്‍ത്തകര്‍; 'വിമർശനം,,

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്‍റെ 'വിചിത്ര' പ്രഖ്യാപനം ചർച്ചയാകുന്നു.

മത്സരിച്ച്‌ ജയിച്ചാല്‍ മണ്ഡലത്തില്‍ മാസത്തിലൊരിക്കല്‍ നേരിട്ടെത്തുമെന്നാണ് വിജയിന്‍റെ പ്രഖ്യാപനം. വലിയ കയ്യടികളോടെയാണ് ടി വി കെ പ്രവർത്തകർ വിജയിന്‍റെ ഈ പ്രഖ്യാപനം ഏറ്റെടുത്തത് എന്നതും വിചിത്രമായി. ടി വി കെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനത്തിനിടെയായിരുന്നു വിജയിന്‍റെ 'മാസത്തില്‍ ഒരിക്കല്‍' പ്രഖ്യാപനം.
തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വെറുമൊരു എം എല്‍ എ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരമ്പൂർ, തിരുച്ചി കിഴക്ക് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. തന്‍റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തില്‍ വന്നു കാണാമെന്നും വിജയ് വ്യക്തമാക്കി. പ്രകടനപത്രികയുടെ ആദ്യ പകർപ്പ് കർഷകന് നല്‍കിയാണ് പ്രകാശനം ചെയ്തത്. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23 ന് എല്ലാ വീടുകള്‍ക്ക് മുന്നിലും ടി വി കെ പാർട്ടിയുടെ ചിഹ്നമായ 'വിസില്‍' കോലം വരയ്ക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. അതേസമയം വിജയിന്‍റെ മാസത്തില്‍ ഒരിക്കല്‍ മണ്ഡലത്തിലെത്തുമെന്ന പ്രഖ്യാപനത്തെ വിവിധ രാഷ്ട്രീയ പാർട്ടികള്‍ ആയുധമാക്കിയിട്ടുണ്ട്. ഒരു എം എല്‍ എ മാസത്തിലൊരിക്കലാണോ മണ്ഡലത്തിലെത്തേണ്ടതെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !