ഏപ്രിൽ 1 മുതൽ പാൻ കാർഡ് നിയമം മാറുന്നു...!

ഡൽഹി;2026 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. മാർച്ച് 31 വരെ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡ് എടുക്കാൻ സാധിക്കുമെങ്കിലും, പുതിയ സാമ്പത്തിക വർഷം മുതൽ അധിക രേഖകൾ നിർബന്ധമാകും.

സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരുടെ കൈയിൽ നിർബന്ധമായും വേണ്ടുന്ന ഒന്നാണ് പാൻ കാർഡ് . ഇതുവരെ പാൻ കാർഡ് എടുക്കാത്ത ആളുകളാണോ നിങ്ങൾ, പാൻ കാർഡിന് അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ ഏപ്രിൽ ഒന്ന് മുതൽ മാറുന്ന നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 2026 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷ നടപടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. 

നിലവിൽ ആധാർ കാർഡ് ഉപയോഗിച്ച് വളരെ ലളിതമായി പാൻ കാർഡ് എടുക്കാമെങ്കിലും, 2026 ഏപ്രിൽ മുതൽ ഈ പ്രക്രിയ കൂടുതൽ കർശനമാകും.നിലവിൽ പാൻ കാർഡ് എടുക്കാൻ ആധാർ കാർഡ് മാത്രം മതിയായിരുന്നു എന്നാൽ ഇനി മുതൽ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്നതിന് ഔദ്യോഗികമായ മറ്റൊരു രേഖ കൂടി കാണിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി എസ്എസ്എൽസി സർട്ടിഫിക്കറ്റ് , ബർത്ത് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് എന്നിവ കൈയിൽ കരുതേണ്ടി വരും.നിങ്ങളുടെ ആധാർ കാർഡിലെ പേരും ജനനത്തീയതിയും മറ്റ് വിവരങ്ങളും അപേക്ഷ ഫോമിലുള്ളതുമായി പൊരുത്തപ്പെടണം. 

ചെറിയൊരു അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ പോലും നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും.അതുകൊണ്ട് തന്നെ എല്ലാം ശ്രദ്ധയോടെ വായിച്ചു മനസിലാക്കി വേണം ചെയ്യാൻ.മാർച്ച് 31 ന് ശേഷം പഴയ ഫോമുകൾ സ്വീകരിക്കില്ല. ഏപ്രിൽ 1 മുതൽ നിലവിലുള്ള അപേക്ഷ ഫോമുകൾ മാറ്റി പുതിയ ഫോമുകൾ അവതരിപ്പിക്കാൻ ആദായ നികുതി വകുപ്പ് തയ്യാറെടുക്കുന്നുണ്ട് .വ്യാജ പാൻ കാർഡുകൾ തടയുക എന്ന ലക്ഷ്യത്തോടെ അപേക്ഷകളുടെ പരിശോധന കൂടുതൽ ഡിജിറ്റലൈസ് ചെയ്യുകയും സുരക്ഷ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് നിയമങ്ങൾ കർശനമാക്കുകയാണ്. പുതിയതായി പാൻ കാർഡ് എടുക്കാൻ ആഗ്രഹിക്കുന്നവർ, കഴിവതും മാർച്ച് 31 നു മുൻപായി അപേക്ഷ സമർപ്പിക്കുന്നത് നന്നായിരിക്കും. ഏപ്രിൽ ഒന്നിന് ശേഷം അപേക്ഷ സമർക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി കാർഡ്, മാട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എന്നിവ കൈയിൽ കരുതുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !