വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു;

മൂവാറ്റുപുഴ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ നടന്ന അപകടത്തിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

ജംഗ്ഷനിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിലെ മീഡിയനിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. വാഹനം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. 

അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുലർച്ചെയായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാകാൻ കാരണമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !