വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ട്,മലമ്പുഴയിൽ പോരാട്ടം കനക്കും

മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.

മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു.സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു.
ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്. അരമണിക്കൂറിൽ താഴെ സമയംമാത്രമാണ് സുരേഷ് പാണക്കാട്ട് ചെലവഴിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !