താടി വടിച്ച്‌ മീശ ലുക്കില്‍ വൈറലായി മോഹൻലാൽ: പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ നായികയായി എത്തുന്ന നടി ആരെന്നറിയാമോ?

താടി വടിച്ച്‌ മീശ ലുക്കില്‍ വൈറലായി മോഹൻലാൽ: പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ നായികയായി എത്തുന്ന നടി ആരെന്നറിയാമോ?

കൊച്ചി: തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാല്‍- തരുണ്‍ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് L 366 . മോഹൻലാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പൊലീസ് ഓഫീസറായി എത്തുന്ന ചിത്രം കൂടിയാണിത്.

ലൗലജൻ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്. പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ എത്തുന്ന ചിത്രമാണിത്. നേരത്തെ സത്യൻ അന്തിക്കാട് ഒരുക്കിയ ഹൃദയപൂർവ്വം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ മീര ജാസ്മിൻ എത്തിയിരുന്നു. നൈസി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്.
തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന L 366 ന്റെ ലൊക്കേഷൻ ചിത്രങ്ങളും നേരത്തെ ചർച്ചയായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം മോഹൻലാല്‍ താടി വടിച്ച്‌ മീശ ലുക്കില്‍ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണ സമയത്തെ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വെള്ളമുണ്ടുടുത്ത് ഗ്രേ ഷർട്ടിലാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ,

പ്രൊഡക്ഷൻ ഡിസൈനർ ഗോകുല്‍ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കണ്‍ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്‌സ് സേവിയര്‍. സെൻട്രല്‍ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network