തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മാമാങ്കം: സെപ്റ്റംബറില്‍ ഏകദിന മത്സരം, എതിരാളികള്‍ ഇവർ, മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ,

 മുംബൈ: ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹോം സീസണ്‍ മത്സരക്രമം പ്രഖ്യാപിച്ച്‌ ബിസിസിഐ. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ ടീമുകളാണ് ഈ വര്‍ഷം ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

ആകെ 22 മത്സരങ്ങള്‍ 17 നഗരങ്ങളിലായി നടക്കുക. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. വെസ്റ്റ് ഇന്‍‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ പരമ്പരയില്‍ കളിക്കുക.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര: സെപ്റ്റംബർ 27 (തിരുവനന്തപുരം), സെപ്റ്റംബർ 30 (ഗുവാഹത്തി), ഒക്ടോബർ 3 (ചണ്ഡീഗഡ്). ടി20 പരമ്പര: ഒക്ടോബർ 6 (ലക്നൗ), ഒക്ടോബർ 9 (റാഞ്ചി), ഒക്ടോബർ 11 (ഇൻഡോർ), ഒക്ടോബർ 14 (ഹൈദരാബാദ്), ഒക്ടോബർ 17 (ബെംഗളൂരു).

ഇന്ത്യ-ശ്രീലങ്ക പരമ്പര: ഡിസംബറില്‍ ശ്രീലങ്ക ഇന്ത്യയില്‍ പര്യടനത്തിനെത്തും.മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാകുക. ഏകദിന പരമ്പര: ഡിസംബർ 13 (ഡല്‍ഹി), ഡിസംബർ 16 (ബെംഗളൂരു), ഡിസംബർ 19 (അഹമ്മദാബാദ്).

ടി20 പരമ്പര: ഡിസംബർ 22 (രാജ്‌കോട്ട്), ഡിസംബർ 24 (കട്ടക്ക്), ഡിസംബർ 27 (പൂനെ). ഇന്ത്യ-സിംബാബ്‌വെ പരമ്പര അടുത്തവര്‍ഷം ജനുവരിയില്‍ സിംബാവെ ഇന്ത്യയില്‍ പര്യടനം നടത്തും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് 2027 ജനുവരിയില്‍ സിംബാബ്‌വെ ഇന്ത്യയില്‍ കളിക്കുക.ഏകദിന പരമ്പര: കൊല്‍ക്കത്ത (ജനുവരി 3), ഹൈദരാബാദ് (ജനുവരി 6), മുംബൈ (ജനുവരി 9).

ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര

സീസണിലെ ഏറ്റവും വലിയ ആകർഷണം ഓസ്‌ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. 2025-26 സീസണില്‍ 3-1 ന് കിരീടം തിരിച്ചുപിടിച്ച ഓസ്‌ട്രേലിയയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇറങ്ങുക.

ടെസ്റ്റ് പരമ്പര: ആദ്യ ടെസ്റ്റ്: ജനുവരി 21-25 (നാഗ്‌പൂർ) രണ്ടാം ടെസ്റ്റ്: ജനുവരി 29 - ഫെബ്രുവരി 2 (ചെന്നൈ) മൂന്നാം ടെസ്റ്റ്: ഫെബ്രുവരി 11-15 (ഗുവാഹത്തി) നാലാം ടെസ്റ്റ്: ഫെബ്രുവരി 19-23 (റാഞ്ചി) അഞ്ചാം ടെസ്റ്റ്: ഫെബ്രുവരി 27 - മാർച്ച്‌ 3 (അഹമ്മദാബാദ്)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !