തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്.
ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്. പൊലിസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാർ കൊട്ടാരത്തില്‍ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂർക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
അമൂല്യ രത്നങ്ങളടക്കം നഷ്ടമായി
അമൂല്യ രത്നങ്ങളടക്കമാണ് കവടിയാർ കൊട്ടാരത്തില്‍ നിന്ന് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ മാസത്തില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ അവിടെയില്ല എന്ന് മനസ്സിലായതെന്നാണ് പരാതിയില്‍ പറയുന്നത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നും വിവരിച്ചിട്ടുണ്ട്.
കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരിച്ചിട്ടുള്ളത്. കവടിയാല്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ ആഭരണങ്ങള്‍ ഇവയൊക്കെയാണ്.1 ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ
2 പിച്ചിപ്പു മൊട്ട് ഡിസൈനില്‍ ഉള്ള സ്വർണ്ണ പാദസരം
3 കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം
4 വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകള്‍
5 വീതി കുറഞ്ഞ 2 സ്വർണ പിരിവള
6 ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മല്‍
7 പച്ച ഇനാമല്‍ രണ്ടിലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും
8 സ്വർണ്ണ കുഴി മിന്നു മാല
9 എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
10 സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും
10 റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള
11 നേർത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും
12 ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങള്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.