എരുമേലി ;വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില വർധനയും വിതരണത്തിലെ കുറവും കാരണം ശവസംസ്കാര യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്.
3 മാസത്തിനിടെ 300 രൂപയാണ് വാണിജ്യ ഗ്യാസ് സിലണ്ടറിന് വർധിച്ചത്. സേവാ ഭാരതി യൂണിറ്റുകളാണ് ചിതാഗ്നി എന്ന പേരിൽ കൂടുതലായി ശവസംസ്കാരങ്ങൾ നടത്തുന്നത്. ഇതുകൂടാതെ മറ്റ് സംഘടനകളും സ്വകാര്യ വ്യക്തികളും നടത്തുന്ന ശവ സംസ്കാര യൂണിറ്റുകളുമുണ്ട്.
ഇതിനിടെ ചിരട്ടയുടെ വില വർധിച്ചത് വിറക് ഉപയോഗിച്ചുള്ള മൃതദേഹ സംസ്കരണത്തെയും പ്രതിസന്ധിയിലാക്കി. നേരത്തെ കിലോ 4 രൂപ വിലയ്ക്ക് ലഭിച്ചിരുന്ന ചിരട്ട ഇപ്പോൾ 31 രൂപയ്ക്കാണ് മുകളിലാണ് ലഭിക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ പാചകവാതക, വാണിജ്യ സിലിണ്ടർ വിതരണം അവതാളത്തിൽ
പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്ന സ്ഥിതിയിൽ ജില്ലയിലും പാചകവാതക സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം. ഫൈവ് സ്റ്റാർ ഹോട്ടലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ ഉൾപ്പെടെ വാണിജ്യ സിലിണ്ടർ വിതരണം നിലച്ചു. ഗാർഹികോപയോഗത്തിനുള്ള സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ദിവസംതന്നെ കിട്ടിയിരുന്ന സ്ഥിതി ഇപ്പോഴില്ല. ഒറ്റ സിലിണ്ടർ ഉപയോക്താക്കൾക്ക് 21 ദിവസവും ഇരട്ട സിലിണ്ടർ ഉപയോക്താക്കൾക്ക് 30 ദിവസവും ഇടവിട്ട് എന്ന രീതിയിലാണ് വിതരണം.
വാണിജ്യ സിലിണ്ടർ വിതരണം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കന്റീനിലേക്കു മാത്രമായി പരിമിതപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിതരണം മുടങ്ങാതെ തുടരണമെന്ന നിലപാടിലാണ് പുതുക്കിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഗാർഹിക സിലിണ്ടറിന് 930 രൂപയും വാണിജ്യ സിലിണ്ടറിന് 1920 രൂപയുമാണ് കാസർകോട് നഗരസഭാ പരിധിയിൽ നിരക്ക്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാണിജ്യ വിഭാഗം ഉപയോക്താക്കൾക്കുള്ള പാചക വാതക സിലിണ്ടർ വിതരണം പരിമിതപ്പെടുത്താനും ഗാർഹിക ഉപയോക്താക്കളുടെ ആവശ്യം പരിഗണിക്കാനും ക്രമീകരണം നടപ്പിലാക്കുന്നതിന് മാർച്ച് 5ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു.
ഗാർഹിക ഉപയോക്താക്കൾക്കുള്ള വിതരണം മുടങ്ങരുതെന്ന് കർശന നിർദേശമുണ്ട്. വാണിജ്യവിഭാഗം ഉപയോക്താക്കൾ നിലവിലുള്ള സാഹചര്യങ്ങളുമായി സഹകരിച്ച് സ്ഥാപനത്തിന്റെ ഇന്ധന ആവശ്യം നിറവേറ്റാൻ വേണ്ട ക്രമീകരണങ്ങളും പകരം സ്രോതസ്സുകളും കണ്ടെത്തണമെന്നാണ് വിവിധ പെട്രോളിയം കോർപറേഷനുകൾ വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നോൺ ഡൊമസ്റ്റിക് പൊലീസ് എആർ ക്യാംപ്, ഗവ.സ്കൂൾ, എയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്ക് പാചക വാതക സിലിണ്ടർ നൽകുന്നത് തുടരും. എന്നാൽ മാസത്തിൽ ഒരു സിലിണ്ടർ മാത്രം.ഒടിപി നിർബന്ധം ബുക്ക് ചെയ്യുന്ന പാചകവാതക സിലിണ്ടർ വിതരണത്തിനു വീടുകളിൽ കൊണ്ടു വരുമ്പോൾ ഒടിപി നിർബന്ധമാക്കും. ഒടിപി സന്ദേശം ഇല്ലാതെ ഗ്യാസ് വിതരണം ചെയ്യില്ല.
ഫോൺ നമ്പർ വ്യത്യാസം ഉൾപ്പെടെ ഉള്ള സാഹചര്യത്തിലും സിലിണ്ടർ വിതരണം ചെയ്യില്ല. ബദൽ? പാചക വാതക വിതരണം നിലച്ചാൽ വിറക്, സൗരോർജം, വൈദ്യുതി തുടങ്ങിയവയെ ആശ്രയിക്കേണ്ടിവരും. ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക് ! വാണിജ്യ സിലിണ്ടർ വിതരണം നിലച്ചതോടെ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയാകുമെന്ന് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. യുദ്ധം ഉടൻ അവസാനിച്ച് ഗൾഫിൽനിന്ന് ഇന്ധന നീക്കം തുടരുന്നതോടെ നിലവിലുള്ള സ്ഥിതിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കളും പാചകവാതക ഏജൻസികളും ഉൾപ്പെടെയുള്ളവർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.