മുഖ്യമന്ത്രി ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ റിയാസിനെ പങ്കെടുപ്പിക്കണമായിരുന്നു എന്നാണ് രമേശ് ചെന്നിതല പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രി ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇതിന് മുൻപ് നടന്ന കേന്ദ്രസർക്കാരിൻ്റെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും കൊടുത്ത് പ്രധാന മന്ത്രിയെ സ്വീകരിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു. 

ഇപ്പോൾ മുഖ്യമന്ത്രി കാണിക്കുന്നത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്ത് എതിർപ്പ് രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍, അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര, കമലേഷ് പസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്നീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും കൊച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്. 

മുന്‍ കേന്ദ്രസഹമന്ത്രി എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്ന് വിമര്‍ശനമുയര്‍ന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !