വനിതാദിനത്തില്‍ അമ്മയ്ക്ക് കിട്ടിയ വലിയ സമ്മാനം: ഓക്‌സിജന്‍ മാസ്‌ക് വെച്ച് കിടക്കുമ്പോഴും സ്‌ക്രീനില്‍ കളി കണ്ട് അമ്മ; സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി,

തിരുവനന്തപുരം: ട്വന്റി 20യില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തി ടൂര്‍ണമെന്റിന്റെ താരമായ സഞ്ജു സാംസണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്.

മലയാളികള്‍ക്ക് അതില്‍ അധിക സന്തോഷം കൂടിയുണ്ടെന്നും എം എ ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായികപ്രതിഭ മാത്രമല്ല മഹത്തായ കായിക സംസ്‌കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച അവസരം നന്നായി വിനിയോഗിക്കാനായെന്ന് സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ പറഞ്ഞു.

അമ്മ ലിജി ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്‌ക്രീനില്‍ കളി കാണുകയായിരുന്നു. വനിതാദിനത്തില്‍ ഒരമ്മയ്ക്ക് കിട്ടാവുന്ന വലിയ സമ്മാനമാണിതെന്ന് എം എ ബേബി പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് ഹരികുമാര്‍, എം എ ബേബിയുടെ ഭാര്യ ബെറ്റി എന്നിവരും ഒപ്പമുണ്ടായി. വീടിന് പുറത്തും നിരവധി ആരാധകരെത്തി. ആര്‍പ്പുവിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ സന്തോഷം പങ്കുവെച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !