കൊച്ചി: മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് കോമ്പിനേഷനുകളിലൊന്നാണ് ജഗദീഷുമൊത്ത് ഉള്ളത്. ശ്രീനിവാസന്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, തിലകന് കോമ്പോകള്‍ പോലെയൊന്നും പ്രേക്ഷകര്‍ക്കിടയില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രസകരമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും ഒരുമിച്ച് പലതവണ അവതരിപ്പിച്ചിട്ടുണ്ട്.
അതിലൊന്നായിരുന്നു വന്ദനത്തിലേത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മോഹന്‍ലാലും ജഗദീഷും. കേരള പൊലീസില്‍ എസ്ഐമാരായ ഇരുവരും ബെംഗളൂരുവില്‍ ഒരു കേസിന്റെ അന്വേഷണത്തിനായി പോവുന്നതായിരുന്നു വന്ദനത്തില്‍.നായകനോട് അസൂയയുള്ള, പാര പണിയാന്‍ നടക്കുന്ന സഹപ്രവര്‍ത്തകനായിരുന്നു ജഗദീഷ് അവതരിപ്പിച്ച എസ് ഐ പുരുഷോത്തമന് നായര്‍. ഉണ്ണികൃഷ്ണന് എന്നായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരു ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ ഒന്നിക്കുകയാണ്.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എല്‍ 366 (വര്‍ക്കിംഗ് ടൈറ്റില്‍) ല്‍ ആണ് ജഗദീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വന്ദനത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഒരു ചിത്രം പിന്നീട് ആദ്യമായി ആവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.