ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്. വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് എമർജൻസി ലാൻഡിംഗ്.
വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. റണ്‍വേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്. 161 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിന് തൊട്ട് മുൻപായി ആയിരുന്നു സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്.ഇൻഡിഗോ 6ഇ579 എന്ന വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ലാൻഡിംഗ് പ്രഥമ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു.
ബോയിംഗ് 737 വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്. 15 വർഷമായി സർവീസ് നടത്തുകയാണ് ഈ വിമാനം. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.