സ്കിൻ തിളങ്ങും, മുടി വളർച്ചക്ക് ഉത്തമം: ഈന്തപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം അറിയാം ഗുണം ഇരട്ടി,

കേട്ടയം:ഈന്തപ്പഴം ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറയാണ്. പ്രകൃതിദത്തമായ ഊർജത്തിന്റെ ഉറവിടമായ ഇതില്‍ വൈറ്റമിൻ ബി6, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല, അതിന്റെ ഗുണങ്ങള്‍ പൂർണമായും ശരീരത്തിന് ലഭിക്കണമെങ്കില്‍ അവ ശരിയായ സമയത്ത് കഴിക്കേണ്ടതുണ്ട്.ശരിയായ അളവിലും ശരിയായ സമയത്തും ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അത് വെറും വയറ്റിലായാലും വ്യായാമത്തിന് മുൻപായാലും രാത്രിയിലായാലും ഓരോ സമയത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്.

വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത്

രാവിലെ എഴുന്നേറ്റ ഉടനെ 2-3 ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജം നല്‍കാൻ സഹായിക്കും. ഇതിലെ പ്രകൃതിദത്തമായ പഞ്ചസാര ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, ഇതിലെ ഫൈബർ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. വിളർച്ചയുള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഇത് മികച്ചൊരു വഴിയാണ്.

വ്യായാമത്തിന് മുൻപ്

നിങ്ങള്‍ ജിമ്മില്‍ പോകുന്നവരോ യോഗ ചെയ്യുന്നവരോ ആണെങ്കില്‍, വ്യായാമത്തിന് 30 മുതല്‍ 60 മിനിറ്റ് മുൻപ് 2-3 ഈന്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്. ഇത് പേശികള്‍ക്ക് ആവശ്യമായ സ്റ്റാമിന നല്‍കുകയും പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്നത് തടയുകയും ചെയ്യുന്നു.

വൈകുന്നേരത്തെ ലഘുഭക്ഷണം

വൈകുന്നേരങ്ങളില്‍ വറുത്ത പലഹാരങ്ങള്‍ക്കും ബിസ്ക്കറ്റുകള്‍ക്കും പകരം ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കാം. ഇത് അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കുകയും മധുരം കഴിക്കാനുള്ള ആഗ്രഹം ആരോഗ്യകരമായി ശമിപ്പിക്കുകയും ചെയ്യും.

രാത്രിയില്‍ പാലില്‍ ചേർത്ത്

ശാരീരിക ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നവർക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ഈന്തപ്പഴം ചേർത്ത ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഇത് നാഡികളെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. (എന്നാല്‍ ദഹനപ്രശ്നങ്ങളുള്ളവർ രാത്രിയില്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക).

ഈന്തപ്പഴത്തിന്റെ പ്രധാന ഗുണങ്ങള്‍

ഊർജത്തിന്റെ കലവറ: ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ക്ഷീണം തോന്നുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഇൻസ്റ്റന്റ് എനർജി നല്‍കുന്നു.ദഹനം മെച്ചപ്പെടുത്തുന്നു: നാരുകളാല്‍ സമ്പന്നമായതിനാല്‍ കുടല്‍ വൃത്തിയാക്കാനും ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം: സെലിനിയം, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികള്‍ക്ക് ബലം നല്‍കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം: ഇതിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഗുണകരമാണ്.

വിളർച്ച തടയുന്നു: ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ വിളർച്ച മാറ്റാനും രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കുന്നു. ചർമ്മവും മുടിയും: ആന്റിഓക്‌സിഡന്റുകള്‍ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും മുടിക്ക് തിളക്കവും കരുത്തും നല്‍കാനും സഹായിക്കുന്നു.


🧘

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !