കൊടുംക്രൂരത : ഹോളി ആഘോഷത്തിനിടെ അബദ്ധത്തില്‍ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം,, അറസ്റ്റ്,

ന്യൂഡല്‍ഹി : ഹോളി ആഘോഷങ്ങള്‍ക്കിടെ 11 വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരില്‍ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി.

പെണ്‍കുട്ടിയും ബന്ധുക്കളും വീട്ടില്‍ ഹോളി ആഘോഷിക്കുന്നതിനിടയില്‍ കുട്ടി വീടിന്റെ ടെറസിന് മുകളില്‍ നിന്നും കളർ ബലൂണ്‍ എറിഞ്ഞത് റോഡിലൂടെ പോവുകയായിരുന്ന മുസ്ലിം സമുദായത്തില്‍ പെട്ട ഒരു സ്ത്രീയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുവായ 26 വയസ്സുകാരനെ ഇതര സമുദായത്തിലെ അംഗങ്ങള്‍ ക്രൂരമായി മർദ്ദിച്ചു കൊല്ലുകയായിരുന്നു.

തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഉത്തം നഗറിലെ ജെജെ ക്ലസ്റ്ററില്‍ ആണ് സംഭവം നടന്നത്. 26 വയസ്സുകാരനായ തരുണ്‍ ആണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ ദേഹത്ത് നിറം വീണതുമായി ബന്ധപ്പെട്ട സംഘർഷ സമയത്ത് തരുണ്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. 

ഒരു സുഹൃത്തിന്റെ വീട്ടില്‍ ഹോളി ആഘോഷിച്ചതിനുശേഷം രാത്രി തിരിച്ചുവരികയായിരുന്ന തരുണിനെ മുസ്ലിം സ്ത്രീയുടെ കുടുംബം റോഡില്‍ വച്ച്‌ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവാവിനെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും റോഡില്‍ വീണപ്പോള്‍ ഭാരമുള്ള കല്ല് നെഞ്ചില്‍ എറിയുകയും ചെയ്തു.

തരുണ്‍ റോഡില്‍ വീണു കിടക്കുന്നതായി ഉള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സമീപവാസികളായ അദ്ദേഹത്തിന്റെ കുടുംബം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ തന്നെ അദ്ദേഹം മരണപ്പെട്ടു. 

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇരു സമുദായങ്ങളും തമ്മില്‍ സംഘർഷം ഉണ്ടായി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രദേശത്ത് തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !