ബിജെപിയില്‍ ചേരും'; കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപി വേദിയില്‍,

കണ്ണൂർ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തു. കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപിയുടെ അദാലത്തിലാണ് ഷാജി വിജെ എത്തിയത്.

പഉളിക്കലില്‍ കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെപിസിസി പ്രസിഡൻ്റിൻ്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയില്‍ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കില്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത് പ്രശ്നമല്ല. കെ കരുണാകരൻ്റെ മകളും എകെ ആൻ്റണിയുടെ മകനും ബിജെപിയില്‍ ചേർന്നു. കേന്ദ്രത്തില്‍ യുപിഎയും കേരളത്തില്‍ ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോള്‍ സണ്ണി ജോസഫ് എംഎല്‍എ ആയിരിക്കുമ്പോഴാണ് തൻ്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയത്. താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് പരിഹരിക്കാൻ തയ്യാറായില്ല.

വഴിവിട്ട സഹായമൊന്നുമല്ല താൻ ചോദിച്ചത്. ഇത്തരം കാര്യങ്ങളില്‍ സണ്ണി ജോസഫ് ഇടപെടാറില്ല. അത്തരം കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറില്ലാത്തത് കൊണ്ട് താൻ ചോദിക്കാറുമില്ല. ഈ പരിപാടി നടക്കുന്നത് രണ്ട് മാസം മുൻപാണ് അറിഞ്ഞത്. 2007 ല്‍ മണ്ഡലം പ്രസിഡൻ്റ് സ്ഥാനവും 2011 ല്‍ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വവും താൻ രാജിവെച്ചിരുന്നു. ഇപ്പൊ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച്‌ ചില ആലോചനകള്‍ നടക്കുന്നുണ്ട്. തീരുമാനം ഒന്നും ആയിട്ടില്ല.'

അദാലത്തില്‍ അപേക്ഷ കൊടുക്കാനാണ് താൻ വന്നത്. രാഷ്ട്രീയം മാറുന്നതിന് പ്രശ്നമില്ല. കെവി തോമസ് സിപിഎമ്മില്‍ പോയി, ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നു, പികെ ശശി നാളെ കോണ്‍ഗ്രസിലേക്ക് വരുമെന്ന് അറിയുന്നു. 

അതുകൊണ്ട് ആരുടെ അനുജൻ, മകൻ, മകള്‍ എന്നതൊന്നും രാഷ്ട്രീയത്തില്‍ വിഷയമല്ല. എല്ലാവരും വ്യക്തികളാണ്. അത് (സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത്) ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല,' - എന്നും ഷാജി വിജെ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !