കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുമ്പു തന്നെ പോസ്റ്ററടിച്ച് കാത്തിരുന്നവരുടെ എണ്ണത്തിൽ വർദ്ധന.
നേരത്തെ ജോസഫ് വാഴയ്ക്കനാണ് പട്ടികയ്ക്കു മുൻപേ പോസ്റ്റർ അടിച്ച് വാർത്തയിൽ ഇടംനേടിയതെങ്കിൽ തൊട്ടുപിന്നാലെ ദീപ്തി മേരി വര്‍ഗീസും എത്തി. ഇതിൽ ന്യായീകരണവുമായി അവർ രംഗത്തു വന്നിട്ടുണ്ട്. നേരത്തെക്കൂട്ടി പോസ്റ്ററടിച്ചത് താൻ മാത്രമല്ലെന്നും സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും തയ്യാറാക്കിയിരുന്നെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.സർവ്വം ദീപ്തം എന്ന ടാഗ് ലൈനോടെ ആയിരുന്നു ദീപ്തി പോസ്റ്റർ തയ്യാറാക്കിയത്.ഇത് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ തന്നെ പോസ്റ്റർ ഇറക്കി ദീപ്തി.അതെസമയം ഇതിൽ തനിക്ക് നിരാശയൊന്നും ഇല്ലെന്ന് ദീപ്തി പറഞ്ഞു. എല്ലാവര്‍ക്കും ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഒറു നിരാശയുമില്ല. "ജയസാധ്യതയുള്ള വളരെയധികം ആളുകളുണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കില്ല. ഞാന്‍ ആരോടും ഒരു നിരാശയും പറഞ്ഞിട്ടില്ല.
എല്ലാ മണ്ഡലത്തിലും പോയി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും," ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി.ഔദ്യോഗിക പട്ടിക പുറത്തുവന്നപ്പോള്‍ മുഹമ്മദ് ഷിയാസാണ് സ്ഥാനാർഥി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന പോസ്റ്റർ ഇനി അനാഥമാകും.അതെസമയം ദീപ്തിയെപ്പോലെ പോസ്റ്ററടിച്ച് കുടുങ്ങിയ മറ്റൊരാൾ ജോസഫ് വാഴയ്ക്കനാണ്. ഒന്നര ലക്ഷം പോസ്റ്ററും 2500 പ്ലക്സും അദ്ദേഹം അടിച്ചിരുന്നു. ഇതിന്റെയൊന്നും മുഴുവൻ പണം ജോസഫ് വാഴയ്ക്കൻ നൽകിയിട്ടില്ലെന്ന് പോസ്റ്ററടിക്കാൻ സഹായിച്ച വാഴയ്ക്കന്റെ അനുയായികൾ പറയുന്നു.
അഡ്വാൻസ് തുക മാത്രമാണ് നൽകിയിരിക്കുന്നത്. വാഴയ്ക്കൻ ഇതിന്റെ പേരിൽ ഒരു പ്രശ്നത്തിനും ഇല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ചാണ് വാഴയ്ക്കൻ ഈ സാഹസത്തിന് മുതിർന്നത് എന്നാണ് വിവരം. അതെസമയം കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നേതൃത്വത്തിലുള്ള ആരാണ് വാഴയ്ക്കനോട് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല.
രമേശ് ചെന്നിത്തലയുടെ അടുത്ത ആളായാണ് വാഴയ്ക്കൻ അറിയപ്പെടുന്നത്. "ആദ്യം മുതല്‍ എന്റെ പേരാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം എന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും സംസ്ഥാന നേതൃത്വം പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചെലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല," ജോസഫ് വാഴയ്ക്കൻ വിശദീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.