ഇന്ത്യയുടെ തന്ത്രപ്രധാനമായ കരുത്ത് ലോകത്തിന് മുന്നിലേക്ക്: പാകിസ്ഥാനിലെ ഇന്ത്യൻ മിസൈല്‍ ആക്രമണം .ഓപ്പറേഷൻ സിന്ദൂര്‍, സിനിമയാകുന്നു;

മുബൈ:  പ്രശസ്ത സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ടി-സീരീസ് മേധാവി ഭൂഷണ്‍ കുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്.

ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ്. ‘ടൈനി’ ധില്ലന്റെ (റിട്ട.) ‘ഓപ്പറേഷൻ സിന്ദൂർ: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഡീപ്പ് സ്ട്രൈക്സ് ഇൻസൈഡ് പാകിസ്ഥാൻ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

2025-ല്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ തിരിച്ചടിയാണ് ചിത്രത്തിന്റെ പ്രമേയം. പഹല്‍ഗാമില്‍ നടന്ന ആ ഭീകര കൂട്ടക്കൊലയില്‍ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പാകിസ്ഥാനിലെയും  കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകർക്കാൻ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളെ ചിത്രം ദൃശ്യവല്‍ക്കരിക്കും.

ഭൂഷണ്‍ കുമാറിന്റെ ടി-സീരീസും വിവേക് അഗ്നിഹോത്രിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഗ്നിഹോത്രി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച്‌ വർഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയതെന്ന് അഗ്നിഹോത്രി പറഞ്ഞു. 

കേവലം ഒരു സിനിമ എന്നതിലുപരി, ഇന്ത്യയുടെ തന്ത്രപ്രധാനമായ കരുത്ത് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്ന ഒന്നായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധമായും ധൈര്യപൂർവ്വവും പറയേണ്ട ഒരു കഥയാണിതെന്ന് ഭൂഷണ്‍ കുമാർ പ്രതികരിച്ചു. ‘ദി കശ്മീർ ഫയല്‍സ്’, ‘ദി താഷ്കെന്റ് ഫയല്‍സ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !