രാഹുകാലത്തില്‍ വിശ്വാസമില്ല: ശിവരാത്രിക്ക് ആട്ടിറച്ചി കഴിക്കാറുണ്ട്, ഭരണ തീരുമാനങ്ങള്‍ ഒരിക്കലും അന്ധവിശ്വാസത്താല്‍ നയിക്കപ്പെടരുതെന്ന് സിദ്ധരാമയ്യ,

ബംഗളൂരു: ഭരണ തീരുമാനങ്ങളെ മതവിശ്വാസങ്ങള്‍ സ്വാധീനിക്കാറില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ബജറ്റ് അവതരണം രാഹുകാലം നോക്കി മാറ്റിയെന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കെയാണ്, നിയമസഭയില്‍ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രാഹുകാലം നോക്കിയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോകയുടെ പരാമര്‍ശത്തിന് മറുപടിയായി സിദ്ധരാമയ്യ ഇത്തരത്തില്‍ പ്രതികരിച്ചത്. ഭക്ഷണകാര്യങ്ങളില്‍ മതപരമായ രീതികള്‍ പിന്തുടരാറില്ലെന്നും, വിശ്വാസികള്‍ മാംസാഹാരം ഉപേക്ഷിക്കുന്ന ശിവരാത്രി, ഉഗാദി പോലുള്ള വിശേഷ ദിവസങ്ങളില്‍ പോലും താന്‍ മാംസം ഭക്ഷിക്കാറുണ്ടെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം

രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം ഇത്തരം സമയങ്ങളില്‍ വിശ്വസിക്കുന്നില്ല. രാഹുകാലം എന്ന സമയത്ത് ഞാന്‍ നിരവധി ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവ ബജറ്റ് അവതരണത്തിന് നല്ല സമയം തെരഞ്ഞെടുക്കാന്‍ കുടുംബവും അടുപ്പമുള്ളവരും പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്, അതിനാല്‍ അവരുടെ ആഗ്രഹങ്ങളെ മാനിച്ചു. വ്യക്തിപരമായി, രാഹുകാലം അല്ലെങ്കില്‍ മറ്റ് അത്തരം സമയങ്ങളെക്കുറിച്ച് ഒരിക്കലും ആശങ്കാകുലനായിട്ടില്ല, 

ഗ്രഹണങ്ങളെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളില്‍ വിശ്വസിക്കുന്നില്ല. ഭരണ തീരുമാനങ്ങള്‍ ഒരിക്കലും അന്ധവിശ്വാസത്താല്‍ നയിക്കപ്പെടരുതെന്ന് നിര്‍ബന്ധമുള്ള വ്യക്തിയാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് വിശേഷ ദിനങ്ങളിലെ ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ച് സിദ്ധരാമയ്യ പറഞ്ഞത്.

ഉത്സവങ്ങളില്‍ ആളുകള്‍ സസ്യേതര ഭക്ഷണം ഒഴിവാക്കുന്നു. പക്ഷേ ശിവരാത്രിയില്‍ ആട്ടിറച്ചി കഴിച്ചു. അതില്‍ തെറ്റൊന്നുമില്ല. എല്ലാ ദിവസവും ഒരുപോലെയാണ്. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ, ദൈവികതയെ സര്‍വ്വവ്യാപിയായും കാണുന്നുവെന്നും അത് ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !