ഡെർബി നഗരത്തിൽ ഏഴ് പേർക്ക് പരുക്കേറ്റ അപകടത്തിൽ കാരണക്കാരനായ മലയാളിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഡെർബി; യുകെയിലെ ഡെർബി നഗരത്തിൽ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരൻ മലയാളിയെന്ന് അനൗദ്യോഗിക സ്ഥിരീകരണം.

36 വയസ്സുകാരനായ പ്രതി യുകെയിൽ എത്തിയത് ആശ്രിത വീസയിൽ ആണെന്നും ഇപ്പോൾ പങ്കാളിയുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നതെന്നും ആണ് അനൗദ്യോഗികമായ സ്ഥിരീകരണം. ഐടി ഫീൽഡിൽ ജോലി ചെയ്തിരുന്ന പ്രതി ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നുവെന്നും സ്ഥിരീകരണമുണ്ട്. 

അപകട വിവരം പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതി മലയാളിയാണെന്ന സൂചന മനോരമ ഓൺലൈൻ ആദ്യമായി പുറത്തുവിട്ടിരുന്നു. ഇപ്പോൾ സൂചനകൾ സ്ഥിരീകരിക്കും വിധമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രദേശവാസികളായ ചിലർ മനോരമ ഓൺലൈനിനോട് വിവരങ്ങൾ ഇന്ന് സ്ഥിരീകരിച്ചത്. എന്നാൽ പ്രതി ഇന്ത്യക്കാരൻ ആണ് എന്നതിന് അപ്പുറം പൊലീസ് മറ്റൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടേക്കാം.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവാദ സാധ്യത ഉൾപ്പെടെ സംഭവത്തിൽ എല്ലാ വശങ്ങളും പരുശോധിക്കുന്നതിനായി കൗണ്ടർ-ടെററിസം ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ചേർന്നതായി ഡെർബിഷയർ പൊലീസ് അറിയിച്ചു. എന്നാൽ സംഭവം ഇപ്പോൾ ഭീകരാക്രമണമെന്ന നിലയിൽ പരുഗണിക്കുവാൻ കഴിയില്ലെന്നും സംഭവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഒരുപക്ഷെ മാനസിക വിഭ്രാന്തിയുള്ള ആളായതിനാലാകാം ഇത്തരം ഒരു അപകടം സംഭവിച്ചത് എന്നാണ് പ്രദേശവാസികളുടെ അനുമാനം. മലയാളി സമൂഹവുമായി വലിയ ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത പ്രതിയെ മിക്കവർക്കും പരുചയം ഉണ്ടായിരുന്നില്ല.  പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര പരുക്ക് ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

വിനോദ കേന്ദ്രമായ ഡെർബി നഗരത്തിൽ തിരക്കേറിയ രാത്രി സമയത്ത് ഇത്തരം ഒരു അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, സിസിടിവി, ഡാഷ്‌കാം ദൃശ്യങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !