രാജ്യങ്ങളുടെ പ്രതീക്ഷ ഇന്ത്യയിൽ: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്കേ കഴിയു, മോഹൻ ഭാ​ഗവത്,

 നാ​ഗ്പുർ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്കു മാത്രമേ കഴിയു എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്.

നിരവധി രാ​ജ്യങ്ങൾ ഇന്ത്യയെയാണ് ഇക്കാര്യത്തിൽ പ്രതീക്ഷയോടെ നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാ​ഗ്പുരിൽ വിശ്വഹിന്ദു പരിഷത്തിന്റെ വിദർഭ പ്രാന്ത കാര്യാലയത്തിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അം​ഗീകരിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്കു മാത്രമേ സാധിക്കു എന്നാണ് നിരവധി രാജ്യങ്ങൾ വ്യക്തമാക്കുന്നത്

സ്വാർഥ താത്പര്യങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ആ​ഗ്രഹവുമാണ് ലോകത്തിലെ വിവിധയിടങ്ങളിലെ സംഘർഷങ്ങൾക്കു കാരണം. ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കി.

സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 2000 വർഷങ്ങളായി ലോകം വിവിധ ആശയങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ചെറിയ വിജയങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മോഹൻ ഭാ​ഗവത് കൂട്ടിച്ചേർത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !