പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമോ എന്ന ചോദ്യത്തിന് ഒടുവിൽ അവസാനം..!

പാലാ ;പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലായിൽ എത്തുമെന്ന വാർത്ത പരന്നതോടെ പാലായിലും കോട്ടയം ജില്ലയിൽ ആകമാനമുള്ള ആയിരക്കണക്കിന് ജനങ്ങൾ ആവേശത്തിലായിരുന്നു.

എന്നാൽ പ്രധാനമന്ത്രി പാലായിൽ എത്തില്ല എന്ന വിവരമാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.ഏപ്രിൽ നാലിന് ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ പാലായിൽ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ആഴ്‌ചകൾക്ക് മുൻപ് പാലായിലെത്തി പരിശോധനകൾ നടത്തി മടങ്ങിയിരുന്നു.

പ്രധാന മന്ത്രിയുടെ പര്യടന വാഹനം ഉൾപ്പെടെ പാലായിലെ പ്രമുഖ ഹോട്ടലിൽ എത്തിച്ചെങ്കിലും സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയിരുന്നു.ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥല സൗകര്യം പാലായിൽ ഇല്ലന്നും പരിമിതമായ സാഹചര്യത്തിൽ റോഡ് ഷോ നടത്തരുതെന്നുമാണ് NSG ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് എന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര മന്ത്രിമാർ പാലായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുമെന്നുമാണ് ലഭിക്കുന്ന വിവരം..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !