പാലാ ;പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലായിൽ എത്തുമെന്ന വാർത്ത പരന്നതോടെ പാലായിലും കോട്ടയം ജില്ലയിൽ ആകമാനമുള്ള ആയിരക്കണക്കിന് ജനങ്ങൾ ആവേശത്തിലായിരുന്നു.
എന്നാൽ പ്രധാനമന്ത്രി പാലായിൽ എത്തില്ല എന്ന വിവരമാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.ഏപ്രിൽ നാലിന് ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ പാലായിൽ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ആഴ്‌ചകൾക്ക് മുൻപ് പാലായിലെത്തി പരിശോധനകൾ നടത്തി മടങ്ങിയിരുന്നു.
പ്രധാന മന്ത്രിയുടെ പര്യടന വാഹനം ഉൾപ്പെടെ പാലായിലെ പ്രമുഖ ഹോട്ടലിൽ എത്തിച്ചെങ്കിലും സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയിരുന്നു.ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥല സൗകര്യം പാലായിൽ ഇല്ലന്നും പരിമിതമായ സാഹചര്യത്തിൽ റോഡ് ഷോ നടത്തരുതെന്നുമാണ് NSG ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് എന്നാണ് ലഭിക്കുന്ന വിവരം.
പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര മന്ത്രിമാർ പാലായിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുമെന്നുമാണ് ലഭിക്കുന്ന വിവരം..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.