ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം അപ്പീൽ നൽകിയിരിക്കുന്നത്.
തൊണ്ടിമുതൽ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിന് നെടുമങ്ങാട് കോടതിയാണ് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം തിരുവനന്തപുരം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ചും നിരാകരിക്കുകയായിരുന്നു. ശിക്ഷ മരവിപ്പിക്കാത്ത പക്ഷം തന്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാകുമെന്നാണ് ആന്റണി രാജു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.