കോട്ടയം; ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമിയുടെ 18-ാമത് നാട്യരത്ന ദേശീയ പുരസ്‌കാരത്തിനു കേരളത്തിൽ നിന്നു ദേവലക്ഷ്മി.ജെ തിരഞ്ഞെടുക്കപ്പെട്ടു.
ചെറുപ്രായത്തിൽ തന്നെ ഭരതനാട്യ രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ച ദേവലക്ഷ്മി.ജെ പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ്‍ വിദ്യാർഥിനിയാണ്.ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നടക്കുന്ന ബഹുജന സാഹിത്യ അക്കാദമി യുടെ 18-ാമത് ദേശീയ സമ്മേളനത്തിൽ വച്ചാണ് അവാർഡ് വിതരണം നടക്കുക. 2026 മാർച്ച് 15നാണ് ദേശീയ സമ്മേളനം. ദേവലക്ഷ്മിക്ക് എസ്എസ്സിയുടെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരത്തിലും യുവ നാട്യരത്ന അവാർഡ് ലഭിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.