വികസനത്തിന്റെ പുതു ചരിത്രം കുറിച്ച് പ്രധാനമന്ത്രി,(എൻസിആർ) യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ചു

ന്യൂഡൽഹി ;ദേശീയ തലസ്ഥാന മേഖല (എൻസിആർ)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു.

നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും. വികസനത്തിന്റെ പുതിയ അധ്യായത്തിന് ഉത്തർപ്രദേശിൽ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജനങ്ങൾക്കും രാജ്യത്തിനു മൊത്തത്തിലും പദ്ധതിയുടെ ഗുണം ലഭിക്കും. പശ്ചിമേഷ്യൻ സംഘർഷം കാരണം ഭക്ഷണം, ഗ്യാസ്, ഇന്ധനം എന്നിവയ്ക്ക് ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പ്രതിസന്ധിക്കെതിരെ ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പോരാടുകയാണ്. 

സാധാരണക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ട് ബാധിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.നോയിഡയിൽനിന്ന് കേരളത്തിലേക്ക് അടക്കം ആഭ്യന്തര വിമാനങ്ങൾ ആരംഭിക്കുന്നതോടെ യാത്രാനിരക്കിലും വലിയ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഡൽഹി വിമാനത്താവളത്തെ അപേക്ഷിച്ച് നോയിഡയിൽ 10– 15% വരെ കുറവുണ്ടാവുമെന്നാണു കരുതപ്പെടുന്നത്. 

സ്വിസ് കമ്പനിയായ സൂറിക് എയർപോർട്ട് ഇന്റർനാഷനൽ എജിയുടെ ഉപകമ്പനിയായ യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണു വിമാനത്താവളം നിർമിച്ചത്. 2021 നവംബർ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നോയിഡ വിമാനത്താവളത്തിനു തറക്കല്ലിട്ടത്. ∙ യാത്രാ സൗകര്യങ്ങൾ എന്തൊക്കെ?

ആദ്യഘട്ടത്തിൽ യുപി സർക്കാരിന്റെ 200 എസി ബസുകൾ വിവിധ ഭാഗങ്ങളിൽ നിന്നു വിമാനത്താവളത്തിലേക്കു സർവീസ് നടത്തും. ബൊട്ടാണിക്കൽ ഗാർഡൻ മെട്രോ സ്റ്റേഷൻ, നോയിഡ സെക്ടർ 35, സിക്കന്ദപുർ, ഖുർജ എന്നിവിടങ്ങളിൽ നിന്നാണു നേരിട്ട് ബസ് ലഭിക്കുക. വിമാനത്താവളത്തിലേക്കായി പ്രത്യേക എയർപോർട്ട് മെട്രോ ലൈനിന്റെ പണിയും നടക്കുന്നുണ്ട്. ഡൽഹി മെട്രോയുമായും നോയിഡയിലെ അക്വാലൈനുമായും അതു ബന്ധിപ്പിക്കും. 2030 അവസാനത്തോടെ പണി പൂർത്തിയാകുമെന്നാണു വിവരം. ഓൺലൈൻ ടാക്സികൾക്കായി പ്രത്യേക സൗകര്യവും വിമാനത്താവളത്തിലുണ്ട്. 

വിമാനസർവീസുകൾ ഏപ്രിൽ 16നു ശേഷമേ ആരംഭിക്കൂ. ആദ്യഘട്ടത്തിൽ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾ സർവീസ് നടത്തും. ഒരു ദിവസം 30 സർവീസുകൾ.ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ലക്നൗ, ഡെറാഡൂൺ, ഹുബ്ലി (കർണാടക) എന്നിവിടങ്ങളിലേക്കാകും ആദ്യ സർവീസുകൾ. ആഭ്യന്തര സർവീസുകൾ തുടങ്ങിയ ശേഷം രാജ്യാന്തര സർവീസുകൾ പ്രഖ്യാപിക്കും. ദുബായ്, സിംഗപ്പൂർ സൂറിക് എന്നിവിടങ്ങൾക്കാണ് ആദ്യ പരിഗണന.

ടിക്കറ്റ് നിരക്കിൽ ഡൽഹി വിമാനത്താവളത്തെ അപേക്ഷിച്ച് 10– 15% വരെ കുറവുണ്ടാകും. ഡൽഹിയിൽനിന്നു ലക്‌നൗവിലേക്ക് 3,500 രൂപയാണു ടിക്കറ്റ് നിരക്കെങ്കിൽ നോയിഡയിൽനിന്നു അത് 2,800 രൂപ മാത്രമാണ്. ദൂരം കൂടും തോറും ടിക്കറ്റ് നിരക്കിലെ കുറവേറും. വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഒഴിവാക്കാൻ യുപി സർക്കാരെടുത്ത തീരുമാനമാണു ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !