ഒരിക്കലും നല്ലെണ്ണ ഉപയോഗിക്കരുത്, പകരം ഇങ്ങനെ ചെയ്യു: ശരിയായി നിലവിളക്ക് കൊളുത്തിയാല്‍ രോഗങ്ങള്‍ വരില്ല,

കോട്ടയം: ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ക്ഷേത്രങ്ങളിലും വീടുകളിലും നിലവിളക്ക് കത്തിച്ച്‌ പ്രാർത്ഥിക്കാറുണ്ട്.പല ശാസ്‌ത്രങ്ങളിലും നിലവിളക്കിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പറയുന്നുണ്ട്.

നിത്യവും വിളക്ക് കൊളുത്തുന്നിടത്ത് ലക്ഷ്‌മീ ദേവി വസിക്കുമെന്നാണ് വിശ്വാസം. സന്ധ്യാ സമയത്താണ് നിലവിളക്ക് കൊളുത്തുന്നത്. ഇതിന് പിന്നില്‍ വിശ്വാസം മാത്രമല്ല ശാസ്‌ത്രവുമുണ്ട്. ശരിയായ രീതിയില്‍ നിലവിളക്ക് കൊളുത്തിയാല്‍ പല ഗുണങ്ങളും നിങ്ങളെ തേടിയെത്തും.

നിലവിളക്കിന് പിന്നിലെ ശാസ്‌ത്രം

നിലവിളക്ക് കത്തിക്കുമ്പോള്‍ വായുവിലുള്ള അണുക്കള്‍ നശിക്കുകയും അന്തരീക്ഷം ശുദ്ധമാവുകയും ചെയ്യുന്നു. വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ പോസിറ്റീവ് ഊർജം വർദ്ധിക്കുകയും ചെയ്യുന്നു.

കരിന്തിരി കത്താതെ ശ്രദ്ധിക്കണം. ശുദ്ധമായ വെളിച്ചെണ്ണയും കോട്ടണ്‍ തിരിയും ഉപയോഗിക്കണം. ഒരിക്കലും വിളക്ക് ഊതി അണയ്‌ക്കരുത്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകരം എണ്ണയില്‍ തിരി താഴ്‌ത്തി അണയ്‌ക്കണം. വിളക്കിന്റെ പ്രകാശം മനസിന് ശാന്തതയും ഏകാഗ്രതയും നല്‍കുന്നു. സൂര്യാസ്‌തമയ സമയത്ത് വിളക്ക് കൊളുത്തുന്നത് മനസിന്റെ അലസത മാറ്റി ഉന്മേഷം നല്‍കും.

വിളക്കും എണ്ണയും തിരിയും എല്ലായ്‌പ്പോഴും വൃത്തിയുള്ളത് മാത്രം ഉപയോഗിക്കുക. വിളക്ക് കൊളുത്തുന്ന ആളും കുളിച്ച്‌ വൃത്തിയായിരിക്കണം. ഇത് അന്തരീക്ഷത്തിലെ അണുക്കളില്‍ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു.

സൂര്യോദയ സമയത്തും വിളക്ക് കൊളുത്താം. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കുന്നത് സൂര്യന്റെ ഊർജ പ്രവാഹവുമായി പൊരുത്തപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !