ട്രെയിനിൽ കയറിയാല്‍ ഇത് പതിവ് ; അവസാനം യാത്രക്കാർ ഓടിച്ചിട്ട് പിടിച്ചു ,അറസ്റ്റ്,

കൊച്ചി: 1.60ലക്ഷംരൂപ വിലയുള്ള മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ചയാളെ ട്രെയിന്‍ യാത്രക്കാരന്‍ ഓടിച്ചിട്ടു പിടികൂടി.

പൊലീസിന്റെ തുടര്‍പരിശോധനയില്‍ ട്രെയിനുകളില്‍നിന്ന് മോഷണംപോയ സ്വര്‍ണ ചെയിനുകളുള്‍പ്പെടെ ഇയാളില്‍നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മൈനുദ്ദീനെയാണ് (50) എറണാകുളം റെയില്‍വേ എസ്.എച്ച്‌.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 

ടാറ്റാനഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കോച്ചിന്റെ വാതില്‍പ്പടിയിലിരുന്ന് സഞ്ചരിച്ച പാലക്കാട് കൊടുമ്പ് കരിങ്കരപ്പള്ളി സ്വദേശി മുഹമ്മദ് ആദിലിന്റെ (21) ആപ്പിള്‍ ഐഫോണാണ് തട്ടിയെടുത്തത്. എറണാകുളം കുമ്പളത്തെ റെസ്റ്റോറന്റില്‍ പര്‍ച്ചെയ്‌സ് മാനേജരായ ആദില്‍ പാലക്കാടുനിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് വരികയായിരുന്നു.

ട്രെയിന്‍ പുറപ്പെടാറായപ്പോഴാണ് ഫോണ്‍ തട്ടിയെടുത്തത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മൈനുദ്ദീനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ആദില്‍ പിടികൂടിയപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇതേ ട്രെയിനില്‍ മൈനുദ്ദീനെ എറണാകുളം സൗത്തിലെത്തിച്ച്‌ റെയില്‍വേ പൊലീസിന് കൈമാറി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം രണ്ട് കഷ്ണങ്ങളായി മുറിച്ച സ്വര്‍ണച്ചെയിന്‍ കിട്ടിയത്. തൃശൂരില്‍ പെയിന്റിംഗ് ജോലി ചെയ്യുകയാണെന്ന് പ്രതി പറയുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !