ആഴ്ച അവസാനത്തോടെ അയര്‍ലണ്ടില്‍ വീണ്ടും കാലാവസ്ഥാ മാറ്റം..!

ഡബ്ലിന്‍ : ഈ ആഴ്ച അവസാനത്തോടെ അയര്‍ലണ്ടില്‍ തണുത്ത കാലാവസ്ഥ തിരിച്ചുവരുമെന്ന് മെറ്റ് ഏറാന്‍ പ്രവചനം.വ്യാഴാഴ്ച രാത്രി മുതല്‍ താപനില 0 മുതല്‍ 4 ഡിഗ്രി വരെ കുറയും. സ്നോയ്ക്കും സാധ്യതയുണ്ട്.

വ്യാഴാഴ്ച യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.പുലര്‍ച്ചെ 12 മണിക്ക് പ്രാബല്യത്തില്‍ വരുന്ന യെല്ലോ അലേര്‍ട്ട് വൈകിട്ട് ആറിന് അവസാനിക്കും. വെള്ളിയാഴ്ചയും തണുപ്പുണ്ടാകും.ഹിമപാതത്തിനും മഞ്ഞുവീഴ്ചയ്ക്കും കൂടുതല്‍ സാധ്യതയുണ്ട്. 5 മുതല്‍ 8 ഡിഗ്രി വരെയാകും പരമാവധി താപനില.ശനിയാഴ്ച കാലാവസ്ഥയില്‍ നേരിയ മാറ്റമുണ്ടാകും.

8 മുതല്‍ 11 ഡിഗ്രി വരെയാകും പരമാവധി താപനില.പടിഞ്ഞാറന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ ഗെയില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. അതിനിടെ യര്‍ലണ്ടിലെങ്ങും ശക്തമായ കാറ്റിന് സാധ്യതയുള്ളത് മുന്‍നിര്‍ത്തി ജാഗ്രതാ മുന്നറിയിപ്പും വന്നിട്ടുണ്ട്.ഡോണഗേല്‍, ഗോള്‍വേ, മയോ കൗണ്ടികള്‍ ഇന്നലെ വൈകുന്നേരം 6 മണി യെല്ലോ അലേര്‍ട്ടിലാണ്. ഇത് ഇന്ന് രാവിലെ അവസാനിക്കും. ഇന്ന് കാലാവസ്ഥ മിക്കയിടത്തും വരണ്ടതും തിളക്കമുള്ളതുമായിരിക്കുമെന്നും വെയിലും ചാറ്റല്‍ മഴയും ഇടവിട്ട് മഴയുമുണ്ടാകുമെന്നും മെറ്റ് ഏറാന്‍ അറിയിച്ചു. 

വ്യാഴാഴ്ച മഴയും കാറ്റുമുണ്ടാകും. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.രാത്രി പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടാകാം. വെള്ളിയാഴ്ച പുലര്‍ച്ചെ സ്നോയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും മെറ്റ് ഏറാന്‍ അറിയിച്ചു.ജെറ്റ് സ്ട്രീമിന്റെ ബക്ലിംഗ് കാരണം വാരാന്ത്യത്തില്‍ കൂടുതല്‍ തണുത്ത വായു അയര്‍ലണ്ടിനെ മൂടും. ഇത് കൂടുതല്‍ തണുത്ത താപനിലയിലേക്ക് രാജ്യത്തെ നയിക്കുമെന്നും നിരീക്ഷകന്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !