ഒരു കോടിയുടെ സ്കോളർഷിപ്പുമായി അയർലണ്ടിലേക്ക്..!

കോട്ടയം: പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്കും വാങ്ങി നിൽക്കുമ്പോൾ കോട്ടയം സെയ്ന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ ബിനുജാ വർഗീസിനോട് നാട്ടുകാരും സുഹൃത്തുക്കളും ചോദിച്ചു:

‘എന്താ മെഡിക്കലിന് പോകാത്തത്? എൻജിനിയറിങ് വേണ്ടേ?’ എല്ലാവരെയും അതിശയിപ്പിച്ച് ബിനുജ നൽകിയ മറുപടി ഇതായിരുന്നു- ‘എനിക്ക് രസതന്ത്രം പഠിക്കണം, ശാസ്ത്രജ്ഞയാകണം.’ആ നിശ്ചയദാർഢ്യം ബിനുജയെ ഇന്ന് എത്തിച്ചത് അയർലൻഡിലെ ലിമറിക് സർവകലാശാലയിലാണ്. 

ഒരുകോടി രൂപയുടെ അന്താരാഷ്ട്ര സ്കോളർഷിപ്പോടെ പിഎച്ച്.ഡി. ഗവേഷണം നടത്തുന്ന ബിനുജ, വരുംതലമുറയ്ക്ക് വലിയൊരു പാഠമാണ്-അടിസ്ഥാനശാസ്ത്രം വെറുമൊരു പഠനമല്ല, മറിച്ച് ലോകം കീഴടക്കാനുള്ള വഴിയാണ് എന്ന പാഠം. ബി.എസ്‌സി.ക്ക്‌ പഠിക്കുമ്പോൾ സി.എം.എസ്. കോളേജിലെ രസതന്ത്രവിഭാഗം അധ്യാപകൻ ഡോ. വിപിൻ ഐപ്പ് തോമസിന്റെ മേൽനോട്ടത്തിലുള്ള ഗവേഷണ ലാബാണ് ബിനുജയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത്. കംപ്യൂട്ടേഷണൽ കെമിസ്ട്രി എന്ന മേഖലയിൽ ബിരുദ പഠനകാലത്തുതന്നെ ബിനുജ ശ്രദ്ധേയമായ പ്രബന്ധങ്ങൾ തയ്യാറാക്കി. 

ജേണൽ ഓഫ് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിൽ ബിനുജയുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകുന്ന ‘ഇൻസ്പയർ ഷീ’ സ്കോളർഷിപ്പ്‌ ബിനുജയുടെ പഠനം സുഗമമാക്കി. സ്‌കോളർഷിപ്പ്‌ നേടിയതോടെ ബിനുജ കാൺപുർ ഐ.ഐ.ടി.യിലും കൊൽക്കത്തയിലെ ഐ.എ.സി.എസിലും ഗവേഷണം നടത്തി. 

അയർലൻഡിലെ ലിമറിക് സർവകലാശാലയിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ്‌ ഗവേഷണം. സി.എം.എസ്. കോളേജിലെ ‘ബെസ്റ്റ് ഔട്‌ഗോയിങ് സ്റ്റുഡന്റ്’ അവാർഡും ഒരുലക്ഷം രൂപയുടെ കാഷ് പ്രൈസും ബിനുജ നേടി. ആർപ്പൂക്കര വെസ്റ്റ് നാഗംവേലിൽ എൻ.ജെ. വർഗീസിന്റെയും (റിട്ട. അധ്യാപകൻ, സി.എം.എസ്. ഹൈസ്കൂൾ, ഒളശ്ശ) ബിന്ദുവിന്റെയും മകളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !