സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണ്; അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്; മരുമകനെയും കുടുംബത്തെയുമെല്ലാം വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്; രാജീവ് ചന്ദ്രശേഖർ

കൊച്ചി: കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികരണം.

സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 'ഇന്ത്യ ഗവൺമെന്റിന്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തിന്റെ തലവൻ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയുമെല്ലാം വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി 30 ദിവസമാണുള്ളത്. 

വിവാദങ്ങൾ തിരഞ്ഞുനടക്കുന്ന പാർട്ടിയാണ് സിപിഎം. 30 ദിവസം കഴിഞ്ഞാൽ മുഖ്യമന്ത്രിയും റിയാസും മന്ത്രിമാരായിരിക്കില്ലെന്ന് അവർക്കറിയാം. അപ്പോൾ എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കാനാണ് ശ്രമം', രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്നനിലയിൽ മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും കൂടെ ആര് വരണമെന്നത് അദ്ദേഹം മുൻകൂട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെച്ചൊല്ലി ഉയരുന്ന വിമർശനങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നാടകങ്ങൾ മാത്രമാണ്. വികസന പദ്ധതികളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

മുഖ്യമന്ത്രിയുടെ കൂടെ പങ്കെടുക്കേണ്ടവരുടെ പട്ടിക മുൻകൂട്ടി നൽകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും ഇത് രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !