നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സൂപ്പര്‍ പോരാട്ടം നടത്തുന്ന നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.

കെ എസ് യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് ഏറ്റവുമൊടുവില്‍ പരിഗണിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ.കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. 

സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും ചെയ്തിരുന്നു. ഒടുവില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ സാഹചര്യം ഒരുങ്ങിയത്. വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച് വൈഷ്ണ കൗണ്‍സിലറാകുകയും ചെയ്തു.

മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് യഥാക്രമം സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയാണ് നേമം. ഈ മണ്ഡലത്തിലേക്ക് ആദ്യം കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാര്‍, നേമം ഷജീര്‍ എന്നിവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ശിവകുമാറും ശബരിനാഥനും തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്.

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായിട്ടും നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാണിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്  നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ടിക്കറ്റ് തേടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് നേമത്ത് മത്സരിക്കാന്‍ മടിക്കുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !