കല്‍പ്പറ്റ: വയനാട് സുല്‍ത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം തുടരുന്നു
ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തില്‍ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു.താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നല്‍കിയ പേര് കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവ കര്‍ഷകനായ വടക്കനാട് പച്ചാടി സ്വദേശി രജീവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രജീവിന്‍റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തില്‍ തകർന്നു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായിരുന്നു. രജീവിനെ കാട്ടാന തുമ്പിക്കൈയില്‍ എടുത്തുയർത്തി നിലത്ത് അടിച്ചതാകാമെന്നാണ് വിലയിരുത്തല്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.